മുഖ്യമന്ത്രിയോട് അഞ്ചു ചോദ്യങ്ങളുന്നയിച്ചു പ്രതിപക്ഷ നേതാവ്

Advertisement

തിരുവനന്തപുരം. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയോട് അഞ്ചു ചോദ്യങ്ങളുന്നയിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി എം ആർ എൽ കൂടാതെ
മറ്റേതൊക്കെ കമ്പനികൾ എക്സാലോജിക്കിന് മാസപ്പടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അത്തരം കമ്പനികൾക്ക് നികുതി ഇളവുൾപ്പെടെ എന്തെങ്കിലും ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു. ഇതിനിടെ തോട്ടപ്പള്ളിയിൽ മണൽ ഖനനത്തിന്  അനുമതി നൽകിയത് തുച്ഛമായ വിലയ്ക്കെന്നും മുഖ്യമന്ത്രിയുടെ മകൾ വീണ തനിക്കെതിരെ നൽകിയ കേസ് നിയമപരമായി നേരിടുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.


മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസികൾ കർണാടക ഹൈകോടതിയിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ. മാസപ്പടിയിൽ 2021 ൽ ആരംഭിച്ച ഇ ഡി അന്വേഷണം
എന്തിന് മറച്ചുവെച്ചുവെന്ന് ചോദിച്ച വി ഡി സതീശൻ, അതിന് ഇടനില നിന്ന ബിജെപി നേതാക്കൾക്കും മറുപടി പറയാമെന്നു കൂട്ടിച്ചേർത്തു


എക്സാലോജിക്കിന് സംഭാവനകൾ നൽകിയ കമ്പനികളെക്കുറിച്ചും അവർക്ക് സർക്കാർ എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോയെന്നും അടുത്ത ചോദ്യം


സി എം ആർ എൽ കമ്പനിയുടമ ശശിധരൻ കർത്തയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യ കമ്പനിയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പാ തുക എവിടേക്ക് പോയെന്നതിലും മുഖ്യമന്ത്രിയോട് വ്യക്തത തേടുന്നുണ്ട് പ്രതിപക്ഷ നേതാവ്



ഇതിനിടെ തോട്ടപ്പള്ളിയിൽ മണൽ ഖനനത്തിന്  അനുമതി നൽകിയത് തുച്ഛമായ വിലയ്ക്കെന്നും മുഖ്യമന്ത്രിയുടെ മകൾ വീണ തനിക്കെതിരെ നൽകിയ കേസ് നിയമപരമായി നേരിടുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.