പാലത്തിൽ നിന്നും കരുവന്നൂർ പുഴയിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Advertisement

തൃശൂർ:
കരുവന്നൂർ പുഴയിൽ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയി(50) ആണ് മരിച്ചത്. പാലത്തിലൂടെ നടന്നുവന്ന ഷീബ കൈവരിയിൽ കയറി പുഴയിലേക്ക് ചാടുകയായിരുന്നു
ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. ചാടുന്നതിന് മുമ്പ് ഷാളും ബാഗും ഫോണും ചെരുപ്പും ഷീബ പാലത്തിന്റെ കൈവരിയോട് ചേർത്ത് വെച്ചിരുന്നു. ബാഗിൽ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്

ഷീബ പുഴയിലേക്ക് ചാടുന്നത് ഇതുവഴി വന്ന സ്‌കൂട്ടർ യാത്രികൻ കണ്ടിരുന്നു. തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. ഷീബ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല