ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ പ്രസവമെടുത്തു: രക്തസ്രാവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു

Advertisement

ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ പ്രസവമെടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് ആണ് സംഭവം. പൂന്തുറ സ്വദേശി നയാസിന്‍റെ ഭാര്യ, 32 വയസ്സുകാരിയായ ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു. നേമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് നയാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം നാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.