ബേലൂർ മഖ്നയ്ക്കായുള്ള ദൗത്യം പതിനൊന്നാം ദിനത്തിൽ

Advertisement

വയനാട്. ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയ്ക്കായുള്ള ദൗത്യം പതിനൊന്നാം ദിനത്തിൽ. ഇന്നലെ ലഭിച്ച സിഗ്നലുകൾ പ്രകാരം ആന കർണാടക വനമേഖലയിലാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനം വകുപ്പ് ദൗത്യസംഘം. ഇന്നലെ പുലർച്ചെ കബനി നദി കടന്ന് മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ ബേലൂർ മഖ്ന എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ആന കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പട്രോളിങ്ങും നിരീക്ഷണവും തുടരാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.