ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർത്ഥികളുടെ 9മണിക്കൂര്‍ സമരം,സബ് കലക്ടറുടെ പരിഹാരം

Advertisement

തൊടുപുഴ. നീണ്ട ചർച്ചകൾക്കൊടുവിൽ തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ചു. 9 മണിക്കൂർ ആണ് കോളേജ് കെട്ടിടത്തിന് മുകളിൽ കയറിയി വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ നൽകിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. മാർക്ക് ദാനം യൂണിവേഴ്സിറ്റി സമിതി അന്വേഷിക്കും. കോളേജ് ഭരണം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കീഴിലാക്കും. പ്രതികാര നടപടിയുണ്ടാവില്ല.
റാഗിംഗ് പരാതി നിയമപരമായി പരിശോധിക്കും എന്നീ നിർദേശങ്ങൾ വിദ്യാർത്ഥികൾ അംഗീകരിച്ചു. മാർക്ക് ദാനവുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതിഷേധിച്ച ഏഴ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു.