പാലക്കാട് . ചെർപ്പുളശ്ശേരി മത്സ്യ മാർക്കറ്റിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന.75 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി.സ്ഥിരമായി പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിലാണു ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും മിന്നൽ പരിശോധന നടത്തിയത് ,
നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വിൽപ്പനക്കായി വെച്ചിരുന്ന മത്സ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ലാബിൽ തൽസമയം പരിശോധിക്കുകയായിരുന്നു.പരിശോധനയിൽ ഒരാഴ്ച പഴക്കമുള്ള മത്സ്യങ്ങൾ കണ്ടെത്തിയതിനേ തുടർന്ന് സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുകയും 75 കിലോയോളം പഴകിയ ചൂര മത്സ്യം പിടിച്ചെടുത്ത് നഗരസഭ മാലിന്യനിർമാർജന യാർഡിൽ എത്തിച്ചു നശിപ്പിക്കുകയും ചെയ്തു