വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 21 ബുധൻ

BREAKING NEWS

👉സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു.ഇന്നലെ രാത്രിയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു രാജ്യം കണ്ട ഏറ്റവും പ്രഗൽഭനായ അഭിഭാഷകൻ്റെ അന്ത്യം.

👉കർഷകരുടെ ചലോ ദില്ലി മാർച്ച് ഇന്ന് രാവിലെ 11ന് വീണ്ടും ശംഭു അതിർത്തിയിൽ നിന്ന് തുടങ്ങും.തടയാനൊരുങ്ങി പോലീസ്, മണ്ണുമാന്തിയുമായി മുന്നോട്ട് പോകാൻ കർഷകരും.

👉കർഷക സംഘടനകളുടെ സമരം തീർക്കാൻ അമരീന്ദർ സിംഗ് പ്രധാനമന്ത്രി യുമായി ചർച്ച നടത്തി.

🌴കേരളീയം🌴

🙏സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളില്‍ നാളെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.

🙏പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനയോട്ടം. 10 ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങില്‍ പങ്കെടുക്കുന്നത്.

🙏യുവാക്കള്‍ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

🙏വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സംഘം സന്ദര്‍ശിച്ചു.

🙏കെഎസ്ഇബി രാവിലെ വിച്ഛേദിച്ച എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി വൈകുന്നേരമായിട്ടും എത്തിയില്ല. ഒരു തൊഴില്‍ ദിനം മുഴുവന്‍ കളക്ടറേറ്റിലെ 30ഓളം ഓഫീസുകളില്‍ വൈദ്യുതി പ്രതിസന്ധി നീണ്ടു. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് 30 ഓഫീസുകളിലെ വൈദ്യുതിയാണ് രാവിലെ കെഎസ്ഇബി വിച്ഛേദിച്ചത്.

🙏പോളിസി കാലയളവില്‍ ചരിഞ്ഞ ആനയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയില്‍ 4,50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.

🙏ടിപി വധക്കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

🙏കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സമരം ഇന്ന് പുലർച്ചെ സബ് കളക്ടറുമായുള്ള ചർച്ചക്ക തുടർന്ന് അവസാനിപ്പിച്ചു.

🙏മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കയറി കുടുങ്ങിയ ബാബുവിന്റെ അമ്മ റഷീദയും (46), ഇളയസഹോദരന്‍ ഷാജിയും (23) തീവണ്ടി തട്ടി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നെന്നാണ് വിവരം.

🙏ചേര്‍ത്തലയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

🙏തിരുവനന്തപുരം പാലോട് നാഗരയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

🙏 കാരയ്ക്കാമണ്ഡപത്ത്
ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവത്തിന് പിന്നാലെ പൂന്തുറ സ്വദേശിനി ഷമീന(36)യും കുഞ്ഞും മരിച്ചു. ഭർത്താവ് നിയാസ് പോലിസ് കസ്റ്റഡിൽ

🇳🇪 ദേശീയം 🇳🇪

🙏ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് വലിയ നേട്ടമെന്നും ജമ്മു കശ്മീരില്‍ ഇപ്പോള്‍ വികസനത്തിന്റെ കാലമാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ 32000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

🙏സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം നല്‍കുന്ന കരട് ബില്ലിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ അംഗീകാരത്തിനായി അടുത്ത ദിവസം നിയമസഭയില്‍ അവതരിപ്പിക്കും.

🙏കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിയഞ്ച് വര്‍ഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.

🙏പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്. ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് എത്തുന്നത് സംബന്ധിച്ച കൂടിയാലോചന യോഗത്തില്‍ ഓണ്‍ലൈനായാണ് കമല്‍നാഥ് പങ്കെടുത്തത്.

🙏ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മേയര്‍ തെരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി. എഎപി -കോണ്‍ഗ്രസ് സഖ്യം വിജയിച്ചതായും എഎപിയുടെ കുല്‍ദീപ് കുമാര്‍ മേയര്‍ ആകുമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു.

🙏ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. – ജെ.ഡി.എസ്. സഖ്യത്തിന് തോല്‍വി. എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിച്ച ജെ.ഡി.എസ്. സ്ഥാനാര്‍ഥി എ.പി. രംഗനാഥിനെ 1506 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി. പുട്ടണ്ണ തോല്‍പ്പിച്ചത്.

🇦🇺 അന്തർദേശീയം 🇦🇽

🙏തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച ഒരാള്‍ക്ക് മനസ്സുകൊണ്ട് കംപ്യൂട്ടര്‍ കഴ്സര്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്ന് അവകാശപ്പെട്ട് ന്യൂറലിങ്ക് ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. കംപ്യൂട്ടറുകളെ മനുഷ്യമസ്തിഷ്‌കവുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിലാണ് ഈ ശ്രദ്ധേയമായ മുന്നേറ്റം.

🏏 കായികം🏏

🙏ഐപിഎല്ലിന്റെ 17-ാം എഡിഷന് മാര്‍ച്ച് 22-ാം തിയതി ചെന്നൈയില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റണ്ണേഴ്സ് അപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സുമാകും ഉദ്ഘാടന മത്സരത്തില്‍ കളിക്കുകയെന്നാണ് വിവരം.

🙏 ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ‘അകായ്’ എന്നാണ് ആണ്‍കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. വാമിക എന്നാണ് ആദ്യ മകളുടെ പേര്