ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ… തീരുമാനം പിന്‍വലിച്ചു

Advertisement

ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.
എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക. മാര്‍ച്ച് 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച് 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷ 14ലേക്കും മാറ്റി. മാര്‍ച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ രാവിലെയാണ് നടത്തുക. ഹൈസ്‌കൂളുകളോട് ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍പി, യുപി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ നിശ്ചയിച്ച പരീക്ഷകള്‍ മാര്‍ച്ച് 15ന് ആരംഭിക്കും.

Advertisement