ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾ കീഴടങ്ങി

Advertisement

എരഞ്ഞിപ്പലം .ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾ കീഴടങ്ങി. കേസിലെ പത്ത് പന്ത്രണ്ട് പ്രതികളായ കെ.കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരാണ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിൽ ഹാജരായത് .വൃക്ക രോഗിയായ ജ്യോതി ബാബു അംബുലൻസിലാണ് കോടതിയിൽ എത്തിയത്

കെ.കെ കൃഷ്ണനേയും ജ്യോതി ബാബുവിനേയും വിചാരണ കോടതി വെറുതെ വിട്ട നടപടി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത് ഇരുപത്തിയാറിന് ഹൈക്കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം എന്നാൽ അതിനു മുൻപ് മാറാട് പ്രത്യേക കോടതിയിൽ ഇരുവരും കീഴടങ്ങുകയായിരുന്നു. സി.പിഎം മുതിർന്ന നേതാക്കൾക്കൊപ്പമാണ് എത്തിയത്. ഡയാലിസിസ് ചെയ്യുന്നതിനാൽ ആംബുലൻസിലാണ് ജ്യോതി ബാബുവിനെ എത്തിച്ചത് ‘സ്ട്രച്ചറിൽ കിടത്തിയാണ് കോടതി മുറിയിൽ എത്തിച്ചത് ഇരുവരും ദീർഘനാളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ജില്ലാ ജയിലിലേക്ക് മാറ്റാനാണ് കോടതി ഉത്തരവിട്ടത് ‘തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി ജില്ലാ ജയിലിൽ എത്തിച്ചു. ജയിലിൽ തുടർ ചികിൽസയ്ക്ക് സാഹചര്യം ഇല്ലെങ്കിൽ പ്രതികളെ ഇവിടെ നിന്ന് മാറ്റുന്ന കാര്യത്തിൽ ജയിൽ സൂപ്രണ്ടിന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞിരുന്നു ഇതനുസരിച്ച് ജ്യോതിബാബുവിനെ ‘കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി

Advertisement