കോഴിക്കോട്.കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ് സി എസ് ടി നേതാക്കളോടൊപ്പമാണ് ഉച്ചഭക്ഷണമെന്ന് കാണിച്ചുള്ള പോസ്റ്റർ വിവാദമായതോടെയാണ് വിശദീകരണം. പിണറായി വിജയനെപോലെ പാറമട മുതലാളിമാരോടൊപ്പമല്ല ഭക്ഷണം കഴിച്ചതെന്നും, പട്ടിക ജാതി-പട്ടിക വർഗ്ഗക്കാർക്കൊപ്പം ഭക്ഷണം കഴിക്കുന്നത് അഭിമാനമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററിൽ, SC-ST നേതാക്കളോടൊപ്പമാണ് ഉച്ചഭക്ഷണമെന്ന പരാമർശമാണ് വിവാദത്തിന് വഴി വച്ചത്. പരാമർശം
ജാതീയതിക്ഷേപം എന്നാണ് വിമർശനം. പോസ്റ്ററിനെതിരെ കെ മുരളീധരൻ എംപി, പട്ടികജാതി -പട്ടികവർഗ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജൻ പുലിക്കോട്, സാമൂഹ്യ പ്രവർത്തക ധന്യാ രാമൻ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.
സമൂഹമാധ്യമങ്ങളിലും രൂക്ഷവിമർശനമാണ് ഉയർന്നത്.ഇതോടെയാണ് സുരേന്ദ്രൻ മറുപടിയുമായി എത്തിയത്.ജാതിവെറിയാണ് ഇത്തരം പോസ്റ്ററുകളിലൂടെ പുറത്തുവരുന്നതെന്നും വിമർശനം ഉയരുന്നുണ്ട്