ലോക്സഭ ,സിപിഐ സംസ്ഥാനഎക്‌സിക്യുട്ടീവ് യോഗം ഇന്ന്

Advertisement

തിരുവനന്തപുരം .ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയം ചർച്ചയാകുന്ന സിപിഐ സംസ്ഥാന
എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും.
സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാ നേതൃയോഗം ചേരാൻ എക്‌സിക്യുട്ടീവിൽ നിർദ്ദേശം നൽകും.തുടർന്ന് ജില്ലാ നേതൃയോഗങ്ങള്‍ ചേർന്ന് മൂന്ന് പേരുടെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കും.
തിരുവനന്തപുരം,വയനാട്,
തൃശൂർ,മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ്
സിപിഐ മത്സരിക്കുന്നത്.തൃശൂരിൽ വി.എസ്
സുനിൽകുമാറും,മാവേലിക്കരയിൽ AIYF നേതാവ് സി എ അരുൺകുമാറും സ്ഥാനാർഥികൾ ആകാനാണ് സാധ്യത.
തിരുവനന്തപുരത്തു പന്ന്യൻ രവീന്ദ്രനും,
വയനാട്ടിൽ ആനി രാജയുടെ പേരും ചർച്ചയാകുന്നുണ്ട്.26 ന് ചേരുന്ന സംസ്ഥാനനേതൃയോഗങ്ങള്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും.

Advertisement