2024 ഫെബ്രുവരി 22 വ്യാഴം
BREAKING NEWS
👉അജ്മീരിൽ കവർച്ച സംഘത്തെ പിടികൂടിയ പോലീസ് സംഘം ഇന്ന് ആലുവയിൽ തിരിച്ചെത്തും, വൻ
സ്വീകരണമൊരുക്കാൻ പോലീസ്
👉പേട്ടയിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം: തുമ്പ് ലഭിക്കാതെ ഇപ്പോഴും പോലീസ് അന്വേഷണം;
അന്വേഷണവുമായി സഹകരിക്കാതെ കുട്ടിയുടെ മാതാപിതാക്കൾ
👉ബിജെപി പദയാത്ര: ഐ റ്റി സെല്ലിലെ പിഴവുകൾ ആസൂത്രിതമെന്ന് പരാതി പാർട്ടി പരിശോധിക്കും.
👉 പി കെ കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കെ എം ഷാജി
👉 മലപ്പുറത്തെ 17 കാരിയുടെ മരണം കരാട്ടേ അധ്യാപകൻ അറസ്റ്റിൽ
👉സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന്, പാർലമെൻ്റ് ഇലക്ഷൻ സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിച്ചേക്കും.
👉മണിപ്പൂരിലെ മെയ്തെയ് വിഭാഗത്തിന് എസ് റ്റി പദവി നൽകിയ വിവാദ ഉത്തരവ് പിൻവലിക്കുന്നു
🌴കേരളീയം🌴
🙏ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ഈ മാസം 26 നായിരിക്കും.
🙏ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയില്‍ കീഴടങ്ങി.
🙏ബിജെപി പദയാത്രാ പ്രചരണ ഗാനത്തില്‍ ‘കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാര്‍’ എന്ന് വിശേഷിപ്പിച്ചതില്‍, കെ സുരേന്ദ്രന്‍ ഐടി സെല്‍ ചെയര്‍മാനോട് വിശദീകരണം തേടി. പദയാത്രയുടെ നോട്ടീസും പ്രചരണ ഗാനവും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.
🙏പുതുപ്പള്ളി മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തിന്, വിഡി സതീശന്‍ അടക്കം 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
🙏വന്യമൃഗശല്യത്തിന്റെ പശ്ചാത്തലത്തില്‍ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ബാബു(47), ഷെബിന്‍ തങ്കച്ചന്‍(32), ജിതിന്‍ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
🙏സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന മുഖാമുഖം നവകേരള സ്ത്രീ സദസ്സ് ഇന്ന് രാവിലെ 9.30 മുതല്‍ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍.മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
🙏മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി . ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
🙏ശൈലജ ടീച്ചര്‍ക്ക് വളരെ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് എംഎല്‍എ കെകെ രമ. വടകരയില്‍ ടീച്ചര്‍ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്നും കെ കെ രമ പറഞ്ഞു.
🙏തൃശൂര്‍ കേരളവര്‍മ കോളജ് വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
🙏ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ വയനാട് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്ത കേസില്‍ നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്സറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതികളെ പിടിച്ചത്.
🇳🇪ദേശീയം🇳🇪
🙏ഡല്‍ഹി ചലോ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യുവകര്‍ഷകന്‍ വെടിയേറ്റ് മരിച്ചു. ഹരിയാണയിലെ ഖനൗരി അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരണ്‍ എന്ന കര്‍ഷകയുവാവാണ് കൊല്ലപ്പെട്ടത്.
🙏യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് മാര്‍ച്ച് നിര്‍ത്തിവയ്ക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുമെന്നും മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
🙏യുവ കര്‍ഷകന്‍ മരിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരം കാരണമാണു കര്‍ഷകന്‍ മരിച്ചതെന്നാണ് രാഹുലിന്റെ ആരോപിച്ചണം.
🙏ആകാശവാണിയിലെ ഗീത് മാല പരിപാടിയിലൂടെ ശ്രദ്ധേയനായ പ്രശസ്ത റേഡിയോ അവതാരകന്‍ അമീന്‍ സയാനി (91 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
🙏കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആം ആദ്മി സഖ്യത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ വിജയം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും മോദിയുടെ മണ്ഡലമായ വരാണസിയും ഉള്‍പ്പെടെ 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബാക്കി 63 മണ്ഡലങ്ങളില്‍ എസ്.പിയും മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി.
🙏പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ വിഎച്ച്എപി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ്‍ സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
🇦🇺 അന്തർദേശീയം 🇦🇽
🙏പി.എം.എല്‍.-എന്‍. നേതാവ് ഷഹബാസ് ഷരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകും. പി.പി.പി. നേതാവ് ആസിഫ് അലി സര്‍ദാരിയെ ഇരുപാര്‍ട്ടികളും പ്രസിഡന്റ് സ്ഥാനത്തേക്കു പിന്തുണയ്ക്കും. പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍.-എന്‍.) പാര്‍ട്ടിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പി.പി.പി.) തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഈതീരുമാനം.
🙏റഷ്യക്കു കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണീ തീരുമാനം. ഉപരോധങ്ങള്‍ നാളെ പ്രഖ്യാപിക്കും