മാധ്യമങ്ങൾ എന്ന് പറഞ്ഞു വരുന്ന എല്ലാവരെയും ഔട്ട്ലെറ്റുകളിൽ കയറ്റി വിടാനാവില്ല,ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്,മന്ത്രി ജിആര്‍ അനില്‍

Advertisement

തിരുവനന്തപുരം.സപ്ലൈകോയിൽ മാധ്യമങ്ങളെ വിലക്കിയുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് ന്യായീകരിച്ചു ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ.മാധ്യമങ്ങൾ എന്ന് പറഞ്ഞു വരുന്ന എല്ലാവരെയും ഔട്ട്ലെറ്റുകളിൽ കയറ്റി വിടാനാവില്ല.ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്.ഓരോ രീതിയിൽ കാര്യങ്ങൾ നൽകുന്നതു ചിലരെ സഹായിക്കാനാണ്.അനുവാദം ഇല്ലാതെ കയറി ഇറങ്ങാൻ കഴിയുന്ന അവസ്ഥ ഉണ്ടായാൽ സ്ഥാപനത്തെ തകർക്കുമെന്നും ഭക്ഷ്യമന്ത്രി ന്യായീകരിച്ചു.സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങളുടെ ക്ഷാമം അടക്കം പുറത്തു വരുന്ന സാഹചര്യത്തിലായിരുന്നു മുൻ‌കൂർ അനുമതി ഇല്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകി സപ്ലൈകോ സിഎംഡി ഉത്തരവിറക്കിയത്.

Advertisement