യഥാര്‍ഥ രക്ഷിതാക്കളാണോ ഒപ്പമുള്ളത്: പേട്ടയില്‍ നിന്നും കാണാതായ  രണ്ടര വയസുകാരിക്ക് ഡിഎന്‍എ പരിശോധന

Advertisement

തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ  രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളാണോ ഒപ്പമുള്ളതെന്നറിയാന്‍ ഡി.എന്‍.എ പരിശോധന. ഇതിനായി കുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ ശേഖരിച്ച സാമ്പിള്‍ ഫോറന്‍സിക് ലാബിനു കൈമാറി. നിലവില്‍ കുട്ടി അത്താണിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണുള്ളത്.ഫോറന്‍സിക് ലാബില്‍ നിന്നും എത്രയും വേഗം റിപ്പോര്‍ട് കിട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ രക്ത സാമ്പിളും ശേഖരിച്ചിട്ടുണ്ട്. രക്തത്തില്‍ മദ്യം കലര്‍ന്നിട്ടുണ്ടോ എന്നതറിയാനാണ് സാമ്പിള്‍ ശേഖരിച്ചത്.  കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതോണോ എന്നതും അന്വേഷണ പരിധിയിലുണ്ട്.

Advertisement