ആലുവയിലേക്ക് ശിവരാത്രിക്ക് പ്രത്യേക ട്രെയിന്‍. ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായ ക്രമീകരണമാണ് ഇത്തവണയും റെയിൽവേ ഒരുക്കിയിരിക്കുന്നത്. ശിവരാത്രി ദിവസമായ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂര്‍ – കോട്ടയം എക്‌സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും.