ജി ആൻ്റ് ജി ഫൈനാൻസ് തട്ടിപ്പ് കേസ്, രണ്ട് പ്രതികൾ കീഴടങ്ങി

Advertisement

പത്തനംതിട്ട. ജി ആൻ്റ് ജി ഫൈനാൻസ് തട്ടിപ്പ് കേസിലെ രണ്ട് പ്രതികൾ കീഴടങ്ങി.
ഒന്നാം പ്രതി ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് എന്നിവരാണ് തിരുവല്ല ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങിയത്.
ഭാര്യ സിന്ധു വി നായർ,
മരുമകൾ ലക്ഷ്മി ലേഖാകുമാർ എന്നിവർ ഇപ്പോഴുംഒളിവിൽ തുടരുകയാണ്.
പ്രതികൾക്ക് എതിരെ നിക്ഷേപകർ കോയിപ്രം സ്റ്റേഷന് മുൻപിൽ എത്തി പ്രതിഷേധിച്ചു.

ഒളിവിൽ കഴിയുന്ന പ്രതികൾ നൽകിയ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കീഴടങ്ങിയത്. ജി ആൻ്റ് ജി സ്ഥാപന ഉടമകളായ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ, മകൻ ഗോ വിന്ദ് എന്നിവരാണ് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന് മുൻപിലെത്തി കീഴടങ്ങിയത്. ഗോപാലകൃഷ്ണ നായരുടെ ഭാര്യ സിന്ധു വി നായർ,
മരുമകൾ ലക്ഷ്മി ലേഖാകുമാർ എന്നിവർ ഇപ്പോഴും ഒളിവിൽ ആണ്.
ഇവരുടെ ജാമ്യ അപേക്ഷ അടുത്ത. ദിവസമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കേസിൽ 100 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പോലീസിന്റെ നിഗമനം. 16 ശതമാനത്തിന് മുകളിൽ പലിശ വാഗ്ദാനം ചെയ്ത് കോടികൾ സമാഹരിച്ചു. ഒടുവിൽ നിക്ഷേപകരെ വഞ്ചിച്ച് കുടുംബസമേതം മുങ്ങുകയായിരുന്നു.
മുങ്ങുന്നതിന് മാസങ്ങൾക്ക് മുൻപേ വീടും സ്വത്തുവകകളും ജി ആൻ്റ് ജി ഗ്രൂപ്പ് വിറ്റിരുന്നു