സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ചു,ഇനി ഇങ്ങനെ

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ച് ഉത്തരവായി.കാല്‍പാദം കൊണ്ട് ഗിയര്‍‌ പ്രവര്‍ത്തിക്കുന്ന 95 CC ക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തില്‍ ടെസ്റ്റ് നടത്തണം. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്കൂളുകള്‍ പരിശീലനം കൊടുക്കരുത്.ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഗ്രൗണ്ട് ടെസ്റ്റ് പരിഷ്കരിച്ചു,എച്ച് ഇല്ല

ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത് .പ്രതിദിനം ഒരു MVIയും AMVIയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി.ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം

ലേണേഴ്സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് കാമറ ഘടിപ്പിക്കണം. ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസ്സായവരാകണം .മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും.

Advertisement