ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കരുത്, എച്ച് ഒഴിവാക്കി….പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് മേയ് ഒന്നുമുതല്‍

Advertisement

സംസ്ഥാനത്ത് പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് മേയ് ഒന്നുമുതല്‍. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്കരിച്ച ടെസ്റ്റിനുള്ളത്.
ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളില്‍ ഇനി ടെസ്റ്റ് നടത്തരുത്. ഗ്രൗണ്ട് ടെസ്റ്റ് പരിഷ്കരിച്ചു, എച്ച് ഒഴിവാക്കി. കാല്‍പ്പാദം കൊണ്ട് ഗിയറിടാവുന്ന, 95 CCക്ക് മുകളിലുള്ള ഇരുചക്രവാഹനത്തിലേ അനുവദിക്കൂ. ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസായവരായിക്കണം.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കുമെന്നതാണ് കെ.ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചത്. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് പരിഷ്കാരങ്ങള്‍ വരുത്തിയത്.

Advertisement