സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഉത്സവപറപ്പില്‍വച്ച്‌ വെട്ടി കൊലപ്പെടുത്തി

Advertisement

കൊയിലാണ്ടി: സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഉത്സവപറപ്പില്‍വച്ച്‌ വെട്ടി കൊലപ്പെടുത്തി. കൊയിലാണ്ടി ടൗണ്‍ സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി.വി.
സത്യനാഥൻ (66) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ന് പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ വച്ചാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തുനിന്നാണു വെട്ടേറ്റത്. ഉടൻ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സത്യനാഥന്റെ പുറത്തും കഴുത്തിലും മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണസമയം സത്യനാഥന്റെ ഭാര്യയും മക്കളും
ഉത്സവപ്പറമ്ബിലുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സിഐ മെല്‍വിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി.

ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷിനെ (33) കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറ‍ഞ്ഞു. സത്യനാഥന്റെ ഭാര്യ: ലതിക. മക്കള്‍: സലില്‍നാഥ്, സെലീന. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളില്‍ സിപിഎം ഹർത്താല് ആചരിക്കുന്നു.