വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം,ആദ്യഭാര്യയെയും മകളെയും പ്രതി ചേര്‍ക്കും

Advertisement

തിരുവനന്തപുരം. നേമത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള നടപടികളിലേക്ക് കടന്ന് പൊലീസ്. മരിച്ച ഷെമീറയ്ക്ക് അക്യൂപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെയാകും പൊലീസ് ആദ്യം പ്രതി ചേർക്കുക. ശിഹാബിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും. വ്യാജ ചികിത്സ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രസവ സമയത്ത് കൂടെയുണ്ടായിരുന്ന ഷെമീറയുടെ ഭർത്താവ് നയാസിൻ്റെ ആദ്യഭാര്യ, മകൾ എന്നിവരെയും പൊലീസ് പ്രതി ചേർക്കും. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി ഷെഫീറയുടെയും നയാസിൻ്റെയും കുടുംബാംഗങ്ങൾ, അയൽക്കാർ ‘ എന്നിവരുടെ മൊഴികൾ വിശദമയി രേഖപ്പെടുത്താൻ ആണ് പൊലീസ് നീക്കം. അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിന് കാരണം ചികിത്സ നിഷേധിച്ചതാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ നയാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്

Advertisement