2024 ഫെബ്രുവരി 23 വെള്ളി
BREAKING NEWS
👉മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു. 86 വയസ്സായിരുന്നു.
👉കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎമ്മിന്റെ കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ (62) വെട്ടിക്കൊലപ്പെടുത്തി.
👉 കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ ആണ് കൊലപാതകം നടന്നത്.
👉 ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂര്‍ പുറത്താന സ്വദേശി അഭിലാഷിനെ (33) കസ്റ്റഡിയിലെടുത്തു.
👉കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂര്‍, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കും.
👉അതിർത്തിയിലെ കർഷക സമരം ഇന്ന് പതിനൊന്നാം ദിവസം
👉എടവണ്ണപ്പാറയിലെ 17കാരിയുടെ മരണം; അറസ്റ്റിലായ കരാട്ടേ അധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥിനികൾ രംഗത്ത്
🌴കേരളീയം🌴
🙏ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ . വയനാട്ടില്‍ ആനി രാജ സിപിഐ സ്ഥാനാര്‍ഥിയാകും. തൃശൂരില്‍ വി. എസ്. സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ അരുണ്‍കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിയാകും . ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം പാര്‍ട്ടി അറിയിക്കുക.
🙏പ്രചാരണ ഗാന വിവാദത്തില്‍, ഐടി സെല്ലിന്റെ വിശദീകരണം തള്ളി ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.
🙏ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണം, കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയര്‍ കാര്‍ ഉപയോഗിക്കാന്‍ പാടില്ല.
ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല.കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
🙏അച്ഛനെ കൊന്നത് യുഡിഎഫ് സര്‍ക്കാരാണെന്ന് പി കെ കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന. കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് എറിഞ്ഞുനോക്കുകയാണെന്നും, ഇത് വെറും ജല്‍പനം മാത്രമാണെന്നും ഷബ്‌ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് യുഡിഎഫ് സര്‍ക്കാരാണ്.
🙏സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
🇳🇪 ദേശീയം 🇳🇪
🙏ഡല്‍ഹി ചലോ മാര്‍ച്ചിനുനേരേ ഹരിയാണ പോലീസ് നടത്തിയ അതിക്രമത്തില്‍ ഇരുപത്തിയൊന്നുകാരനായ യുവകര്‍ഷകന്‍ ശുഭ് കരണ്‍ സിങ് കൊല്ലപ്പെട്ടതില്‍ വന്‍ പ്രതിഷേധം.
🙏കേന്ദ്ര ആഭ്യന്തര
മന്ത്രി അമിത് ഷാ, ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ രാജിവെക്കണമെന്നും , സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
🙏കോണ്‍ഗ്രസുമായോ ഇന്ത്യാ സഖ്യവുമായോ ആം ആദ്മി പാര്‍ട്ടി സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ അടുത്ത ദിവസം തന്നെ അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി ലഭിച്ചെന്ന് ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി.
🙏ക്ഷേത്രവരുമാനത്തി
ന്റെ ഒരു പങ്ക് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്ന ബില്ലിനെച്ചൊല്ലി കര്‍ണാടകയില്‍ രാഷ്ട്രീയ പോര്. കോണ്‍ഗ്രസിന് ഹിന്ദു വിരുദ്ധ നിലപാടാണെന്ന് ബിജെപി.
🙏സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് കോടതി ഉപദേശിച്ചു.
🙏മാര്‍ച്ച് 14 ന് ഡല്‍ഹിയില്‍ കിസാന്‍ മഹാപഞ്ചായത്ത് നടത്തുമെന്ന പ്രഖ്യാപനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ സിംഗ് രാജ്യവാള്‍. ഡല്‍ഹി രാം ലീല മൈതാനില്‍ ആണ് കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുക.
🇦🇺 അന്തർദേശീയം 🇦🇽
🙏റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ച് പോയ 12 ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമുഖത്ത് കുടുങ്ങി. വാഗ്നര്‍ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രൈനെതിരെയുള്ള യുദ്ധമുഖത്തേക്ക് പോകാന്‍ സമ്മര്‍ദ്ദം നേരിടുകയാണ് ഇവര്‍.
🏏 കായികം 🏏
🙏വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിന് ഇന്ന് തുടക്കം. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. 22 മത്സരങ്ങളാണ് കളിക്കുക.
🙏ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
🙏ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
🙏ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പരിക്ക്. കണങ്കാലിന് പരിക്കേറ്റ ഷമിക്ക് വിദഗ്ധ ചികിത്സ വേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഷമിക്ക് വരുന്ന ഐപിഎല്‍ സീസണ്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍