ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴൽ നാളെ

Advertisement

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴലിനായി നാളെ പകൽ രണ്ടിനാണ് നട തുറക്കും.
രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമാകും. ആറാട്ടുകടവില്‍ പറ സ്വീകരിച്ച ശേഷം ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടര്‍ന്ന് ഏഴ് ആനകള്‍ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം നടക്കും.
പകല്‍ ഒന്നിന് മകം തൊഴല്‍ ഒരുക്കങ്ങള്‍ക്കായി നട അടയ്ക്കും. രാത്രി 10.30 വരെയാണ് മകം തൊഴാന്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും. മകം തൊഴലിന് ശേഷം മങ്ങാട്ടുമനയിലേക്ക് പുറപ്പെട്ട് ഇറക്കിപ്പൂജ, തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.

Advertisement