ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് കൈമാറുന്ന സ്ഥാനാർത്ഥി പട്ടികക്ക് പ്രാഥമിക രൂപമായി

Advertisement

തിരുവനന്തപുരം . ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് കൈമാറുന്ന പ്രാഥമിക സ്ഥാനാർത്ഥി പട്ടികക്ക് രൂപമായി. ഫെബ്രുവരി 27ന് രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനത്തിന് സാധ്യത. കെ.സുരേന്ദ്രനുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന ഘടകം കേന്ദ്രത്തിന് സമര്‍പ്പിച്ചു.
മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലുള്ളതാണ് പട്ടിക. സര്‍വ്വേ നടത്തിയത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ .എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍. ഫെബ്രുവരി 29ഓടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് കൈമാറുന്ന പ്രാഥമിക സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ ആറ്റിങ്ങൽ – വി മുരളീധരൻ, തൃശ്ശൂർ – സുരേഷ് ഗോപി,പാലക്കാട് – സി.കൃഷ്ണകുമാർ,കാസർഗോഡ് – പി കെ കൃഷ്ണദാസ്, മലപ്പുറം -എ.പി അബ്ദുള്ളക്കുട്ടി, കോഴിക്കോടും വയനാടും ശോഭ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ആനിരാജയെ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് ബി ജെ പി ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നത്

രാഹുൽഗാന്ധി മത്സരിച്ചാൽ സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർത്ഥിയെ വയനാട് രംഗത്തിറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.ശോഭ വയനാട് മത്സരിച്ചാൽ കോഴിക്കോട് എം ടി രമേശിന് സാധ്യതയുണ്ട്. വടകര – എം.ടി രമേശ്, പ്രഫുൽ കൃഷ്ണൻ. കൊല്ലത്ത് – പി ബി ഗോപകുമാറിനെയാണ് പരിഗണിക്കുക.

Advertisement