കെഎസ്ആര്‍ടിസി ബസ് കത്തിയതില്‍ ദുരൂഹത

Advertisement

കായംകുളം. ദേശീയപാതയിൽ കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ്ആര്‍ടിസി ബസ് തീപിടിച്ചു കത്തിനശിച്ച സംഭവത്തില്‍ അന്വേഷണം .
ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.മുൻവശത്തു നിന്ന് പുക ഉയരുന്നത് കണ്ടു യാത്രക്കാരെ മുഴുവൻ ഇറക്കിയതിനു പിന്നാലെയാണ് വൻ തീപ്പിടുത്തം ഉണ്ടായത്. രാവിലെ 9.30 നാണ്സംഭവം

കരുനാഗപ്പള്ളിയിൽ നിന്നു തൊപ്പുംപടിയിലേക്ക് പോയ വെസ്റ്റ് ബ്യൂള്‍ ബസിനാണു കായംകുളം എംഎസ്എം കോളേജിന് സമീപംവെച്ചു തീപ്പിടിച്ചത്. എൻജിൻ ഭാഗത്ത് നിന്ന്ആദ്യം ശബ്ദമുയർന്നു. യാത്രക്കാർ ഇക്കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെ ബസിനകത്തേക് പുക കയറി.
ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു . യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽതീ പടർന്നു ബസ് കത്തിയമരുകയായിരുന്നു

ബസിൽ സ്ത്രീകളും വിദ്യാർത്ഥികളുമടക്കം 53 യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. തീ ആളിപ്പടർന്നത്തോടെ ഇരുഭാഗത്ത നിന്നുമുള്ള ഗതാഗതം നിർത്തിവെച്ചു. അഗ്നിശമന സേന എത്തിയാണ് തീ പൂർണമായും അണച്ചത്.
വയറിങ്ങിലെ സാങ്കേതിക പ്രശ്നമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.വിശദമായ പരിശോധനകൾകക്കായി ബസ് മാവേലിക്കര ഡിപ്പോയിലേക് മാറ്റി. രണ്ടുദിവസങ്ങൾക്കു മുൻപു ബസ്സിന്റെ എൻജിൻ ഭാഗത്ത് നിന്നും ശബ്ദം ഉയർന്നിരുന്നു. എന്നാൽ ഇത് പരിഹരിക്കാതെ വീണ്ടും സർവീസ് നടത്തിയെന്നാണ് ആക്ഷേപം. തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്നതാണ് വെസ്റ്റിബ്യൂള്‍ ബസ്.

Advertisement