തലവടി . പമ്പയാറ്റിൽ വീണ യുവതിക്ക് അയൽവാസിയായ വീട്ടമ്മ രക്ഷകയായി. കാൽ വഴുതി പമ്പയാറ്റിൽ വീണ് ഒഴുക്കിൽ പെട്ട യുവതിക്ക് അയൽവാസിയായ വീട്ടമ്മ ബിന്ദു അജയകുമാർ രക്ഷകയായി. തലവടി പതിനൊന്നാം വാർഡിൽ സി.എം നിവാസിൽ സൂര്യയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി തുണികഴുകുന്നതിനിടയിൽ കാൽ വഴുതി പമ്പയാറ്റിൽ വീണത്.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ കനകതാരവീട്ടിൽ ബിന്ദു ജയകുമാറിൻ്റെ സമയോചിതമായ ഇടപെടലിൽ യുവതിയെ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ആനപ്രമ്പാൽ ദേവസ്വം യു.പി സ്കൂൾ മാനേജർ ജയകുമാറിൻറെ ഭാര്യയാണ് ബിന്ദു.