വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന്

Advertisement

തിരുവനന്തപുരം ചട്ടവിരുദ്ധമായി നിയമനം നേടി എന്ന് കാണിച്ച്
ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന്. രാജ്ഭവനിൽ വച്ചാണ് കാലിക്കറ്റ്,സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല  വിസിമാരുടെ ഹിയറിങ്ങ്.
വിസിമാർ നേരിട്ടോ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹീയറിങ്ങിൽ പങ്കെടുക്കാം. ഹിയറിങ്ങിന് എത്താൻ അസൗകര്യമുണ്ടെന്നു കാണിച്ച് സംസ്കൃത സർവകലാശാല വി സി എം വി നാരായണൻ രാജഭവനേ സമീപിച്ചിരുന്നു. എന്നാൽ ഹിയറിങ് മാറ്റാൻ കഴിയില്ല എന്ന് അറിയിച്ച ഗവർണർ ഓൺലൈനിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു. ഗവർണർ നോട്ടീസ് നൽകിയിരുന്ന കേരള,  എംജി,കുസാറ്റ്, മലയാളം, വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചതിനാൽ ഹിയറിങ്ങിൽ പങ്കെടുക്കേണ്ടതില്ല . കെടിയു, കണ്ണൂർ, ഫിഷറീസ്, വി സിമാർക്ക് കോടതിവിധി പ്രകാരം  പദവി നഷ്ടപ്പെട്ടിരുന്നു. ഹിയറിങ് കഴിഞ്ഞതിനുശേഷം ആകും തുടർനടപടി സംബന്ധിച്ച റിപ്പോർട്ട് രാജഭവൻ ഹൈക്കോടതിയിൽ സമർപ്പിക്കുക

Advertisement