പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായെത്തി  അഭ്യാസം, തടയാനെത്തിയ വൈദികനെ ബൈക്ക്  ഇടിപ്പിച്ചു

Advertisement

കോട്ടയം. പൂഞ്ഞാറിൽ പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായെത്തിയ യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം തടയാനെത്തിയ വൈദികനെ ബൈക്ക്  ഇടിപ്പിച്ചെന്ന് പരാതി . പൂഞ്ഞാർ സെന്റ്  മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വൈദികനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  യുവാക്കൾ പള്ളിമുറ്റത്ത് വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നത് കണ്ട വൈദികൻ ഇവരോട് പുറത്തുപോകുവാൻ ആവശ്യപ്പെട്ടു. തുടർന്ന് വൈദികൻ ഗേറ്റ് അടക്കുവാൻ ശ്രമിക്കുന്നതിനിടെ വാഹനം വൈദികനെ ഇടിച്ചു എന്നാണ് പരാതി. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ പ്രകടനം നടത്തി. വൈദികന്റെ മൊഴി ഈരാറ്റുപേട്ട പൊലീസ് രേഖപ്പെടുത്തി. 6 പേരെ കസ്റ്റഡിയിൽ എടുത്തു സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ ഉണ്ടായാൽ കർശന നടപടി  കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.