വി.ഡി. സതീശനെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐയുടെ പോസ്റ്റര്‍

Advertisement

പത്തനംതിട്ട: പത്തനംതിട്ടയില്‍ വി.ഡി. സതീശനെ പരിഹാസത്തോടെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ്. ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍ കെപിസിസിയുടെ സമരാഗ്‌നി പരിപാടി നടക്കാനിക്കെയാണ് എസ്എഫ്‌ഐ ബോര്‍ഡ് സ്ഥാപിച്ച് രംഗത്തെത്തിയത്. രാവിലെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ അസഭ്യ പ്രയോഗം ഉള്‍പ്പെടുത്തിയാണ് എസ്എഫ്‌ഐ, സതീശനെ സ്വാഗതം ചെയ്തിരിക്കുന്നത്. മൈ*** ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്നാണ് എസ്എഫ്‌ഐ ബോര്‍ഡില്‍ കുറിച്ചിരുന്നത്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ബോര്‍ഡ് വച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നഗര മധ്യത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പിന്നീട് യൂത്ത് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു.