മകം തൊഴലിൽ ഭക്തിസാന്ദ്രമായി ചോറ്റാനിക്കര

Advertisement

ചോറ്റാനിക്കര. മകം തൊഴലിൽ ഭക്തിസാന്ദ്രമായി ചോറ്റാനിക്കര ഉച്ചക്ക് രണ്ട് മുതൽ  രാത്രി 10.30 വരെ ആണ് സർശന സമയം. ചരിത്ര പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ പുലർച്ചെ മുതൽ ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു.


ദർശനത്തിനായി പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ഭക്തർ കാത്തു നിന്നു. ആറാട്ട് കഴിഞ്ഞ് പറയെടുപ്പ്,  ഏഴ് ഗജവീരൻമാർ അണിനിരന്നു, മേളത്തോടു കൂടി മകം എഴുന്നള്ളിപ്പ്

രണ്ട് മണിക്ക് മകം തൊഴലിനായി ക്ഷേത്ര നട തുറന്നു.തൊഴുകൈയോടെ നിറകണ്ണുകളോടെ ദേവിമന്ത്രം ഉരുവിട്ട് ചോറ്റാനിക്കര ക്ഷേത്രത്തിൽ ആയിരങ്ങൾ മകം തൊഴുതു.


സ്ത്രീകൾക്കും പ്രായമായവർക്കുമായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കിയിരുന്നു. രാത്രി പത്തരവരെയാണ് ദർശന സമയം എങ്കിലും തിരക്കനുസരിച്ച്  കൂടുതൽ സമയം അനുവദിക്കും. സുരക്ഷാക്രമീകരണങ്ങൾക്കായി ആയിരത്തിലധികം പോലീസുകാരെയും നിയോഗിച്ചിരുന്നു

Advertisement