‘മൈ ഡിയര്‍സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം കോണ്‍ഗ്രസിന് എസ്എഫ്ഐയുടെ പണി, തല്ലിഒടിച്ച് മറുപണി

Advertisement

പത്തനംതിട്ട. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അസഭ്യ പ്രയോഗം നടത്തിയ സംഭവത്തെ പരിഹസിച്ച് എസ്എഫ്‌ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ്. ‘മൈ ഡിയര്‍
സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്ന വാചകത്തിനൊപ്പം രണ്ട് നേതാക്കളുടെയും ചിത്രം സഹിതമാണ് എസ്എഫ്‌ഐ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. കെപിസിസി നേതൃത്വത്തിന്റെ സമരാഗ്‌നി ജാഥയുടെ ഭാഗമായി കെ.സുധാകരനും വി.ഡി സതീശനും അടുത്തദിവസം പത്തനംതിട്ടയിലെത്തുന്നുണ്ട്. അതേസമയം, ഫ്‌ലക്‌സ് ബോര്‍ഡ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വി.ഡി സതീശന്‍ എത്താന്‍ വൈകിയതോടെ കെ.സുധാകരന്‍ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയതാണ് വിവാദമായത്.