തിരുനെല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു

Advertisement

വയനാട്. തിരുനെല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. കൂളിവയൽ മേടപറമ്പിൽ ബീരാനാണ് പരുക്കേറ്റത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട് പനവല്ലി കാൽവരി എസ്റ്റേറ്റിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. മരങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനിടെ ഓടിവന്ന കാട്ട് പോത്ത് ആക്രമിക്കുകയായിരുന്നു. മുഖത്തിന്‌ പരുക്ക് പറ്റിയ ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ട് പോത്തിനെ കണ്ട് ഓടിമാറുന്നതിനിടെ കാട്ടിക്കുളം കളിക്കൊല്ലി ചെളിക്കണ്ടത്തിൽ ജനാർദ്ധനനും നിസാര പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹവും പ്രാഥമിക ചികിത്സ തേടിയിട്ടുണ്ട്