മധ്യവയസ്‌കന്‍ കനാലില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

Advertisement

വര്‍ക്കല. മധ്യവയസ്‌കന്‍ കനാലില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കണ്ണംമ്പ ചാലുവിള സ്വദേശി നാരായണന്റെ മരണത്തിലാണ് അയല്‍വാസി അരുണിനെകൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 8.30 യോടെയാണ് സംഭവം. മദ്യപാനത്തിനിടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നാരായണന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് നാരായണനെ വീടിനോട് ചേര്‍ന്നുള്ള കനാലിലേക്ക് വലിച്ചെറിഞ്ഞു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്

മദ്യലഹരിയിലാണ് അരുണ്‍ കൃത്യം നടത്തിയതെന്നും കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായും പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.