വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനം,സര്‍ക്കാരിനോട് വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍

Advertisement

തിരുവനന്തപുരം. സര്‍ക്കാരിനോട് വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍. വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തിനുള്ള മൂന്നംഗ സര്‍ക്കാര്‍ പട്ടിക തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലെന്നാണ് വിശദീകരണം. ഓപ്പണ്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി എം മുബാറക് പാഷ രാജിവച്ചു. വിസിയെ പുറത്താക്കാനുള്ള ഹിയറിംഗിന് മുന്നോടിയായാണ് വിസിയുടെ നടപടി

ഭരണപരമായ കാര്യങ്ങളില്‍ ഇടപെട്ട് സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് ഗവര്‍ണര്‍. ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരുടെ പട്ടികയാണ് ഗവര്‍ണര്‍ തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക ശുപാര്‍ശ ചെയ്തത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ നിരവധി പരാതികള്‍ ലഭിച്ചെന്നാണ് രാജ്ഭവന്റെ വിശദീകരണം.

വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക തിരിച്ചയച്ചത് പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസ് ആയതിനാലെന്ന് ഗവര്‍ണര്‍ പറയുന്നു. അതിനാൽ വിജിലൻസ് റിപ്പോർട്ട് ആവശ്യമാണ്. വിജിലൻസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് പട്ടിക തിരിച്ച് അയച്ചത്

അത് സാധാരണ നടപടിയാണ്ന്നും മറ്റ് പ്രത്യേകതകൾ ഇല്ലെന്ന് ഗവർണർ. നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം.നടപടിക്രമം പാലിച്ചാണ് പട്ടിക തിരിച്ചയത്

അതിനിടെ, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി പി.എം മുബാറക് പാഷ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടക്കേണ്ട വിസിമാരുടെ ഹിയറിംഗിന് മുന്നോടിയായാണ് നടപടി. രാവിലെ നടന്ന ഹിയറിംഗില്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസി നേരിട്ട് ഹാജരായി. കാലിക്കറ്റ് വിസിക്ക് വേണ്ടി അഭിഭാഷകനാണ് എത്തിയത്. സംസ്‌കൃത സര്‍വകലാശാല വിസിയുടെ അഭിഭാഷകന്‍ ഓണ്‍ലൈനായും പങ്കെടുത്തു. നിയമോപദേശം തേടിയ ശേഷമാകും രാജിയില്‍ അന്തിമ തീരുമാനം എടുക്കുക