മുസ്ലിം ലീഗിൻ്റെ മൂന്നാം സീറ്റ് , തീരുമാനം ഇന്ന്

Advertisement

കൊച്ചി . മുസ്ലിം ലീഗിൻ്റെ മൂന്നാം സീറ്റ് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകും.രാവിലെ പത്തിന് എറണാകുളത്താണ് യോഗം.
കെ.പി.സി. സി പ്രസിഡൻ്റ് കെ സുധാകരൻ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, UDF കൺവീനർ എം. എം ഹസൻ’എന്നിവർ കോൺഗ്രസിൽ നിന്നും , പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി , സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം എന്നിവർ മുസ്ലിം ലീഗിൽ നിന്നുംപങ്കെടുക്കും. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തിൽ ലീഗ് ഉറച്ച് നിൽക്കും.പുതുതായി സീറ്റ് നൽകുകയാണെങ്കിൽ അത് ഏതായിരിക്കും എന്നതിലും തീരുമാനം എടുക്കും.രാജ്യസഭ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കും.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കനാണ് ലീഗ് നീക്കം.