ട്രെയിൻ വരാൻ 10 മിനിറ്റ്…ലോറി റെയിൽവേ പാളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം… ലോറി പൂർണമായും തകർന്നു.. ഡ്രൈവറുടെ മൃതദേഹം കിട്ടിയത് മൂന്ന് കഷ്ണങ്ങളായി

Advertisement

കൊല്ലം: കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്ലൈവുഡ് കയറ്റി പോയ ലോറി റെയിൽവേ പാളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. തിരുനെൽവേലി മുക്കുടൽ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും 50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിയുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നു. മൂന്ന് കഷ്ണങ്ങളായാണ് ഡ്രൈവർ മണിയുടെ മൃതദേഹം ലഭിച്ചത്. ട്രെയിൻ വരുന്നതിന് 10 മിനിറ്റ് മുൻപാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്നും 200 മീറ്റർ അകലെയുണ്ടായിരുന്ന നാട്ടുകാർ അപകട സിഗ്നൽ നൽകി ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി.

Advertisement