പൂഞ്ഞാറിൽ പള്ളി വികാരിയെ വാഹനമിടിപ്പിച്ച കേസ്, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരേ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

കോട്ടയം .പൂഞ്ഞാറിൽ പള്ളി വികാരിയെ വാഹനമിടിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരേ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. .