സംസ്ഥാനത്ത് വ്യത്യസ്ഥ വാഹനാപകടങ്ങളിൽ 3 മരണം

Advertisement

സംസ്ഥാനത്ത് വ്യത്യസ്ഥ വാഹനാപകടങ്ങളിൽ 3 മരണം . പാലക്കാട് കഞ്ചിക്കോട് ഉണ്ടായ അപകടത്തിൽ രണ്ട് പേരും കോട്ടയം ഭരണങ്ങാനത്ത് ഒരു യുവാവും മരണപ്പെട്ടു.
മലപ്പുറം കൊണ്ടോട്ടിയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു.

ഇന്ന് പലർച്ചേ 4 മണിയോടെയാണ് പാലക്കോട് കഞ്ചിക്കോട് അപകടമുണ്ടായത്. ദേശീയ പാത 544 ലൂടെ ചരക്ക് കയറ്റി പോയ ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചായിരുന്നു അപകടം.
അപകടത്തിൽ പിക്കപ്പ് വാനിലുണ്ടായിരുന്ന 2 പേർ മരിച്ചു. കൊടുന്തിരപുള്ളി സ്വദേശി ശിവൻ,പേഴുങ്കര സ്വദേശി നിഷാദ് എന്നിവരാണ് മരിച്ചത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വാഹനം പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇന്നലെ രാത്രിയായിരുന്നു കോട്ടയം ഭരണങ്ങാനത്ത് യുവാവ് അപകടത്തിൽ പെട്ടത്.
പനയ്ക്കപ്പാലത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഭരണങ്ങാനം സ്വദേശി ജോഫിൻ ജോസഫാണ് മരിച്ചത്. ബിരുദ ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍.
മലപ്പുറം കൊണ്ടോട്ടിയിൽ KSRTC ബസ് മറിഞ്ഞു യാത്രക്കാർക്ക് പരിക്കേറ്റു. രാവിലെ 7:30 ന് ആയിരുന്നു അപകടം . നിരവധി യാത്രകാർക്ക് പരിക്കേറ്റുവെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.