പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേർ പിടിയിൽ

Advertisement

ഇടുക്കി .പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുപേർ പിടിയിൽ. പൂപ്പാറ സ്വദേശികളായ ആരോഗ്യദാസ്, ജയ്സൺ, വിഗ്നേഷ് എന്നിവരാണ് ശാന്തൻപാറ പോലീസിന്റെ പിടിയിലായത്. 14 കാരിയെ പീഡിപ്പിച്ച അജയ് എന്ന മറ്റൊരു പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകർ ചൈൽഡ് ലൈനെ വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തിറയുന്നത്. വിവിധ സമയങ്ങളിൽ ആയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.