സീരിയല്‍ താരങ്ങളുടെ ഒരുമിച്ചുള്ള പൊങ്കാല… കുശലം ചോദിച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും വീട്ടമ്മമാര്‍

Advertisement

ജനപ്രിയ സീരിയലുകളായ കുടുംബവിളക്ക്, ഗീതാഗോവിന്ദം, കാതോട് കാതോരം, മൗനരാഗം, ചന്ദ്രകയിലലിയുന്നു ചന്ദ്രകാന്തം, പത്തരമാറ്റ് തുടങ്ങിയവയിലെ അഭിനേതാക്കളായ വനിതകള്‍ ആറ്റുകാലില്‍ ഒരുമിച്ച് പൊങ്കാലയിട്ടു. ഗീതു, പ്രിയ, ഗൗരി, മീനു, പ്രഭാവതി, അളകനന്ദ, കല്ല്യാണി, നന്ദ, ജലജ, അഞ്ജലി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് ഇക്കുറി ഒരുമിച്ച് ചേര്‍ന്ന് പെങ്കാലയുടെ ഭാഗമായത്.
ഏഷ്യാനെറ്റ് പരമ്പരകളിലെ ഇത്രയും താരങ്ങളെ ഒരുമിച്ച് കണ്ട ആവേശത്തിലായിരുന്നു ആറ്റുകാല്‍ പെങ്കാലയ്‌ക്കെത്തിയ സ്ത്രീകള്‍. അവര്‍ താരങ്ങളോട് കുശലം ചോദിച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.