തിരുവനന്തപുരം . വിശ്വാസത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും നൈവേദ്യം ആറ്റുകാലമ്മയ്ക്ക് കാഴ്ചവച്ച് മടങ്ങി വിശ്വാസികൾ. പൊങ്കാല നിവേദിക്കൽ ചടങ്ങിനുശേഷം പണ്ടാരയടുപ്പിൽ പുണ്യാഹം തളിച്ചതോടെയാണ് ഭക്തരുടെ മടക്കം. പൊങ്കാലയ്ക്ക് ശേഷം ക്ഷേത്രപരിസരവും നഗരവും പതിവുപോലെ വൃത്തിയാക്കി തുടങ്ങി..
ഭക്തി നിര്‍ഭരമായ അനന്തപുരിയില്‍ ആറ്റുകാലമ്മയ്ക്ക് നൈവേദ്യമർപ്പിച്ച് വിശ്വാസികളുടെ മടക്കയാത്ര.ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിവേദിക്കൽ ചടങ്ങിന് ശേഷം പണ്ടാരയടുപ്പിൽ പുണ്യാഹം തളിച്ചതോടെയാണ് പല നാടുകളിൽ നിന്നെത്തിയ ഭക്തരുടെ മടക്കം. റെയിൽവേയും കെ എസ് ആർ ടി സി യും തിരിച്ച് പോകാനും പ്രത്യേക സർവീസുകളുo ഒരുക്കി..മടക്ക യാത്ര ആരംഭിച്ചതോടെ കിഴക്കേക്കോട്ടയിലും തമ്പാനൂരിലും വലിയ തിരക്ക്.
പൊങ്കാലയർപ്പിച്ച് ഭക്തർ മടങ്ങിയതിന് തൊട്ടു പിന്നാലെ ക്ഷേത്ര പരിസരവും നഗരവും വൃത്തിയാക്കാനിറങ്ങി കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികൾ.
നാട്ടുകാരായ വിശ്വാസികള്‍ക്ക് ചടങ്ങിനിയും ബാക്കിയാണ്
വൈകിട്ട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളിത്തിനും ക്ഷേത്ര പരിസരത്ത് കാത്തിരിക്കുന്നുണ്ട് വിശ്വാസികൾ.. ഇതോടെ പൊങ്കാല ഉത്സവ ചടങ്ങുകൾ പൂർത്തിയാകും.
Home News Breaking News ആത്മസമര്‍പ്പണത്തിന്‍റെ നൈവേദ്യം ആറ്റുകാലമ്മയ്ക്ക് കാഴ്ചവച്ച് മടങ്ങി വിശ്വാസികൾ