മലയിൻകീഴിലുണ്ടായ അപകടത്തിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം. മലയിൻകീഴിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. അന്തിയൂർക്കോണം സ്വദേശി ജോണിയുടെ ഇളയ മകൻ അസ്നാനാണ് ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടത്. ജോണിയും കുടുംബവും സഞ്ചരിച്ചിരുന്നു ഇരു ചക്ര വാഹനം ഇതേ ദിശയിൽ അമിത വേഗതയിലെത്തിയ കാർ മറികടക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. സംഭവത്തിൽ ബൈക്കിൽ സഞ്ചരിച്ചവർക്കും സമീപത്തുകൂടി എത്തിയ ഒരു ബുള്ളറ്റ് യാത്രികനും പരിക്കേറ്റിരുന്നു. ഇതിൽ ജോണിക്കും ഇളയ മകൻ അസ്നാനുമാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ ജോണി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്