എൺപതു വയസ്സുകാരിയെ റബർ തോട്ടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Advertisement

തിരുവനന്തപുരം. കിളിമാനൂരിൽ എൺപതു വയസ്സുകാരിയെ റബർ തോട്ടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പോളച്ചിറ സ്വദേശിനി സുമതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപമുള്ള പുരയിടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരേക്കർ വരുന്ന പുരയിടം തീ പിടിച്ചിരുന്നു.നാട്ടുകാരെത്തി തീ അണച്ചെങ്കിലും മ്യതദേഹം കണ്ടിരുന്നില്ല. പിന്നീട് അയൽവാസി ഇവരെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കിളിമാനൂർ പോലീസ്.