പോലീസുകാരന്റെ തിരോധാനം, മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നതായി വീട്ടുകാര്‍

Advertisement

വെള്ളറട.മലപ്പുറം ആര്‍ആര്‍ആര്‍എഫ് ക്യാമ്പിലെ പോലീസുകാരന്റെ തിരോധാനം. മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നതായി സിപിഒ ബിജോയുടെ പിതാവ് ആരോപിച്ചു. തിരുവനന്തപുരം കൂതാളി സ്വദേശി ബിജോയിയെയാണ് കാണാതായത്. ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആര്‍ആര്‍ആര്‍എഫിന്റെ പരാതിയില്‍ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു. ആറുവർഷം തിരുവനന്തപുരത്ത് ജോലി ചെയ്ത സമയത്തും പീഡനം നേരിട്ടിരിട്ടുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഫോൺ വിളിക്കുമ്പോൾ പറയാറുണ്ടായിരുന്നു. മേൽ ഉദ്യോഗസ്ഥർ മകനെ തരംതാഴ്ത്തി. ഫോണിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ പോലീസിന് ഇതുവരെ ആയിട്ടില്ല. ബിജോയെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ചു നൽകമെന്നും പിതാവ് ആവശ്യപ്പെട്ടു.