പുതിയ ബോഗികളില്‍ യാത്രക്കാരെ ഞെട്ടിക്കുന്ന ആകെക്കുലുക്കുന്ന ഒരു ജെര്‍ക്കിംങ് ഇടക്കിടെ ഉണ്ടാകുന്നു, അതാണോ വില്ലന്‍
കൊല്ലം. ഇത്ര ലജ്ജാകരമായി എന്തുണ്ട് റെയില്‍വേ,ഒരാഴ്ചക്കിടെ കൊല്ലത്തുകാരായ രണ്ടുപേരാണ് ട്രയിനില്‍ നിന്നും വീണ് മരിക്കുന്നത്. കൊച്ചുവേളി ബംഗളുരു എക്‌സ്പ്രസില്‍ നിന്നും വ്യാഴം രാത്രി വീണ് ശാസ്താംകോട്ട പട്ടകടവ് സ്വദേശി ജോസ് ആന്‌റണി(50)യും ഏതാണ്ട് അതേ സമയം തന്നെ മലബാര്‍ എക്‌സ്പ്രസില്‍ നിന്നും വീണ് ഉമയനല്ലൂര്‍ മൈലാപ്പൂര് സ്വദേശിനി സഫീല(68)യും മരിക്കുന്നത്. ജോസിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ പറളിക്ക് സമീപം കണ്ടെങ്കില്‍ സഫീലയുടെ മൃതദേഹം ഇന്നലെയാണ് ആലുവ -അങ്കമാലിറൂട്ടില്‍ റെയില്‍പാലത്തിന് അടിയിലെ ചതുപ്പില്‍ നിന്നും കിട്ടുന്നത്.
സഹസ്രകോടികളുടെ വികസന പദ്ധതികളുമായി മുന്നോട്ടു റെയില്‍വേ കുതിക്കുമ്‌പോഴാണ് യാത്രക്കാര്‍ക്ക് സുരക്ഷയില്ലെന്ന നാണംകെട്ട അവസ്ഥ. വിദേശത്തുനിന്നും ആധുനിക ടെക്‌നോളജികളും ഇന്ത്യന്‍ ഐഐടികളിലെ വിദഗ്ധരും കണ്ടെത്തലുമാളുമായി നിരക്കുമ്‌പോഴാണ് ഇരിപ്പിടത്തില്‍ നിന്നും ടോയ്‌ലറ്റിലേക്കുപോയാല്‍ മരണം എന്ന ഭീകരാവസ്ഥ റെയില്‍വേ കണ്ടില്ലെന്ന് നടിക്കുന്നത്.
വാതിലിന് അടുത്തു നില്‍ക്കുന്നവരെ അടിച്ച് പുറത്തേക്കിടുന്ന കെണിപോലെയാണ് ട്രയിനിന്റെ വാതിലുകളെന്ന് റെയില്‍ യാത്രക്കാര്‍ പറയുന്നു. സീറ്റ് കിട്ടാതെ വാതിലില്‍ ഇരിക്കുന്ന വരും അപകടത്തില്‍ പെടാറുണ്ട്. വാതില്‍ അടച്ചിടാന്‍ ആവില്ല. അത് പുറത്തുനിന്നും കയറുന്നവരെ ബാധിക്കും. നിസാരസുരക്ഷാകാര്യങ്ങളിലും ശ്രദ്ധിക്കുന്ന റെയില്‍വേ ഓടുമ്പോള്‍ പുറത്തേക്ക് തെറിക്കുന്നവരെ തടഞ്ഞിടാനെങ്കിലും ഒരു വഴികണ്ടെത്തേണ്ടതുണ്ട്. പുറത്തുനിന്നു കൂടി തുറക്കാവുന്ന ഒരു ഗ്രില്‍ ആയാലും പ്രശ്‌നം പരിഹരിക്കാം. മാനസിക രോഗികളായ ചില യാത്രക്കാരും വാതില്‍ അടക്കാനനുവദിക്കാതെ മറ്റുള്ളവര്‍ക്കും സ്വയവും കെണി ഒരുക്കാറുണ്ട്. റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ വാതിലില്‍ നിന്നും തെറിച്ചുപോയി മരിച്ചവരുടെ എണ്ണം മുന്നില്‍ചാടി മരിച്ചവരെക്കാള്‍ അധികമായിരിക്കും.
പഴയ ട്രയിനേക്കാള്‍ അപകടകരമാണ് പുതിയ ബോഗികളിലെ വാതിലുകള്‍ എന്ന് യാത്രക്കാര്‍ പറയുന്നു. പുതിയ ബോഗികളില്‍ യാത്രക്കാരെ ഞെട്ടിക്കുന്ന ആകെക്കുലുക്കുന്ന ഒരു ജെര്‍ക്കിംങ് ഇടക്കിടെ ഉണ്ടാകുന്നുണ്ട്.നടുവുവേദനക്കാര്‍ക്ക് ഭീകരയാത്രയാണിത് സമ്മാനിക്കുന്നത്. ബ്രേക്കിംങ് പോലയാണിത് സംഭവിക്കാറ്. അപകടകരമായ ടോയ്ലറ്റ് യാത്രക്കിടെയാണ് ഈ ജെര്‍ക്കിംങ് എങ്കില്‍ ആള്‍ പിടിവിട്ടുതെറിക്കുമെന്ന് ഉറപ്പാണ്. ഗൗരവകരമായ ഈ പ്രശ്നം ഇനിയും അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ല.
രാത്രി മൂത്രശങ്കയോടെ സീറ്റ് വിട്ടുപോകുന്നവരോര്‍ക്കുക, ജീവിതത്തിനും മരണത്തിനും ഇടയിലെ ഒരു നൂല്‍പ്പാലത്തിലൂടെയാണ് പോകേണ്ടത്. വയോധികരെയും കുട്ടികളെയും ഒപ്പമുള്ളവര്‍ കൊണ്ടുപോകാനെങ്കിലും ശ്രദ്ധിക്കുക. റെയില്‍വേ എന്തെങ്കിലും ഒരു മാര്‍ഗം കണ്ടെത്തും വരെയെങ്കിലും