പതിനേഴുകാരിയുടെ ദുരൂഹ മരണം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ

Advertisement

മലപ്പുറം. എടവണ്ണപ്പാറയിൽ പതിനേഴുകാരിയുടെ ദുരൂഹ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ. കുടുംബം കൊലപാതക ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ആവശ്യം ഉന്നയിക്കുന്നത്.പെൺകുട്ടിയുടെ മരണം ആത്മഹത്യ ആണ് എന്നാണ് പൊലീസ് പറയുന്നത്

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിക്കാണ് പതിനേഴുകാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കരാട്ടെ അധ്യാപകൻ സിദ്ധിക്ക്‌ അലി കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചിരുന്നു എന്ന കുടുംബത്തിന്റെ പരാതിയിൽ സിദ്ധിഖ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണ് എന്നുമാണ് കുടുംബത്തിന്റെ ആരോപണം.
കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല.ഈ ഘട്ടത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചു അന്വേഷണം നടത്തണം എന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്

വാഴക്കാട് പൊലീസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.കരാട്ടെ പരിശീലനത്തിന് എത്തിയ കൂടുതൽ കുട്ടികളെ സിദ്ധിക്ക്‌ അലി ലൈംഗീക പീഡനത്തിനിരയാക്കി എന്ന പരാതികളും ഉയര്ന്നുണ്ട്.കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി എടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്

Advertisement