ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വ്യാഴാഴ്ച്ച

Advertisement

തിരുവനന്തപുരം . ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വ്യാഴാഴ്ച്ച പ്രഖ്യാപിക്കാൻ സാധ്യത. 29ന് ചേരുന്ന ബിജെപി പാർലമെൻ്ററി പാർട്ടി യോഗത്തിന് ശേഷമായിരിക്കും ഡൽഹിയിൽ നിന്നുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം. വിജയിക്കുക അല്ലെങ്കിൽ വോട്ട് ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ ആണ് ബിജെപി തീരുമാനം. ഒട്ടനവധി പേരുകൾ പരിഗണിച്ച തിരുവനന്തപുരം മണ്ഡലത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകും.
തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങലിൽ വി മുരളീധരൻ, പാലക്കാട് സി കൃഷ്ണകുമാർ, കാസർഗോഡ് പി കെ കൃഷ്ണദാസ്, മലപ്പുറത്ത് എ പി അബ്ദുല്ല കുട്ടി, എന്നിവരാണ് പട്ടികയിൽ. പത്തനംതിട്ടയിലാവട്ടെ പി എസ് ശ്രീധരൻ പിള്ള, കുമ്മനം രാജശേഖരൻ, പി സി ജോർജ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. എന്നാൽ പിസി ജോർജിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ബിഡിജെഎസ് , ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. കോഴിക്കോട്, വയനാട് മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രനാണ് ആദ്യ പേരുകാരി . വടകരയിൽ എം.ടി രമേശ് , ആലപ്പുഴയിൽ ലിഷ രൺജിത്, ആലത്തൂരിൽ ഷാജുമോൻ വട്ടേക്കാട്, കണ്ണൂരിൽ ഈയടുത്ത് കോൺഗ്രസിൽ നിന്നെത്തിയ സി.രഘുനാഥ്, കെ പി പ്രകാശ് ബാബു, പൊന്നാനി- പ്രഫുൽ കൃഷ്ണൻ, എറണാകുളം ലോക്സഭ മണ്ഡലത്തിൽ അനിൽ ആൻ്റണി, വിനീത ഹരിഹരൻ, T. P. സിന്ധു മോൾ, കൊല്ലത്ത് കുമ്മനം രാജശേഖരൻ, പി ബി ഗോപകുമാർ എന്നിവരാണ് പട്ടികയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തിൽ പിസി ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ ബിജെപിയുമായി ലയിക്കും