സിപിഐ ഇന്ന് സിപിഎം നാളെ,ഇടതുപക്ഷ സ്ഥാനാർത്ഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും

Advertisement

തിരുവനന്തപുരം.ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ സ്ഥാനാർത്ഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും.ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിനും,സംസ്ഥാന
കൗണ്‍സിലിനും ശേഷം സിപിഐ സ്ഥാനാർഥികളെ അറിയാം.സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.15 മണ്ഡലങ്ങളിലേക്കുള്ള
സിപിഐഎം സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും.

തിരുവനന്തപുരം,മാവേലിക്കര,തൃശ്ശൂർ,
വയനാട് എന്നീ നാല് ലോക്സഭ മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്.
തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും,
മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും,
തൃശ്ശുരില്‍ വി എസ് സുനില്‍കുമാറും മത്സരിക്കട്ടെയെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.വയനാട്ടില്‍ ആനിരാജയെ നിർത്താമെന്ന ശുപാർശയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു.ജില്ലാ നേതൃയോഗങ്ങള്‍ ഇതിനൊപ്പം രണ്ട് പേരുകള്‍ കൂടി ചേർത്ത നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്തേക്ക് പന്ന്യന് പുറമെ കെ.പ്രകാശ് ബാബു,സത്യന്‍ മൊകേരി എന്നീ പേരുകള്‍ കൂടി നല്‍കിയിട്ടുണ്ട്.എന്നാല്‍ പന്ന്യനിലേക്ക് തന്നെ എത്തിപ്പെടാനാണ് സാധ്യത.മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാറിന്‍റെ പേരാണ് സംസ്ഥാനനേതൃത്വം ചർച്ച ചെയ്തത്.എന്നാൽ മുന്‍ എം.എല്‍.എ കെ.അജിത്,മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍,സികെ ആശ എന്നീ പേരുകളും ജില്ലാ നേതൃത്വം നല്‍കുന്നുണ്ട്.
അരുൺ കുമാറിനെ കൊല്ലം,കോട്ടയം ജില്ലാ കമ്മിറ്റികൾക്ക് താല്പര്യമില്ല.
തൃശ്ശൂരില്‍ വി.എസ് സുനില്‍കുമാർ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.കെപി രാജേന്ദന്‍റെ പേര് കൂടി ജില്ലാ നേതൃത്വം നല്‍കുന്നുണ്ട്.വയനാട്ടില്‍ ആനിരാജയക്ക് ഒപ്പം സത്യന്‍ മൊകേരി,പി.പി സുനീർ എന്നീ പേരുകളാണ് പാർട്ടികയുടെ പരിഗണനയിലുള്ളത്.അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ്,കൌണ്‍സില്‍ യോഗങ്ങളിലുണ്ടാവും.
15 സീറ്റുകളിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ നാളെയാണ് പ്രഖ്യാപിക്കുക.കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ നേരത്തെ കേരള കോൺഗ്രസ്സ് എം പ്രഖ്യാപിച്ചിരുന്നു.