മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം നാളെ

Advertisement

കോഴിക്കോട്. മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം നാളെ.പാണക്കാട് ചേരുന്ന ലീഗ് നേതൃ യോഗത്തിനു ശേഷമാകും പ്രഖ്യാപനം ഉണ്ടാകുക.അതെ സമയം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനം എടുക്കാൻ സംസ്ഥാന നേതൃത്വത്തിന് കോൺഗ്രസ് ഹൈകമാന്റ് നിർദേശം നൽകി

മൂന്നാം സീറ്റ് എന്ന ആവശ്യം മുൻ നിർത്തി ലീഗ് നടത്തിയ നീക്കങ്ങൾ കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെ മുൾമുനയിൽ നിർത്തിയതാണ്.ഇതിനെല്ലാം അവസാനമാവുകയാണ് നാളത്തെ ലീഗ് നേതൃ യോഗം.മൂന്നാം നൽകില്ലെന്നും രാജ്യ സഭ സീറ്റ് നൽകാമെന്നും കോൺഗ്രസ് അറിയിച്ചതോടെ രാജ്യ സഭ സീറ്റിന്റെ കാര്യത്തിൽ ഇനി വിട്ടു വീഴ്ച്ച വേണ്ടെന്നാണ് ലീഗ് നിലപാട്.പാണക്കാട്ട് സാദിഖ് അലി തങ്ങൾ ഇന്ന് വിദേശത്ത് നിന്ന് എത്തിയ ശേഷം നേതൃത്വം ആശയവിനിമയം നടത്തും.നിലവിലെ സിറ്റിംഗ് എംപിമാർ മണ്ഡലങ്ങൾ വെച്ച് മാറുന്ന കാര്യത്തിലും പുതിയ ആൾ വരുന്നതിലും നാളത്തെ നേതൃയോഗത്തിൽ അന്തിമ തീരുമാനം എടുക്കും.നാളത്തെ യോഗ ശേഷം സ്ഥാനാർഥി പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ചർച്ചകളാണ് ലീഗിൽ നടക്കുന്നത്.ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനം കേരളത്തിൽ തന്നെ എടുക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം.യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകളിൽ ഇടപെടില്ലന്നും . തീരുമാനത്തിന്റെ ഉത്തരവാദിത്തം കേരള നേതൃത്വത്തിന് തന്നെയാണ് എന്നുമാണ് ഹൈക്കമാൻഡ് നിലപാട്.ലീഗ് കോൺഗ്രസ് സഖ്യം നിലനിർത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറെന്ന് കെ മുരളീധരൻ എംപി പറഞ്ഞു

രാജ്യ സഭ സീറ്റിലേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിലും ലീഗിൽ ഇപ്പോൾ തന്നെ ചർച്ചകൾ നടക്കുന്നുണ്ട്.