ഐഎസ് കേസ് മുന്‍ പ്രതി, തിരുവനന്തപുരത്ത്പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി പിടിയിൽ

Advertisement

തിരുവനന്തപുരം . ഐ എസ് ബന്ധം ആരോപിച്ചു ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു
ജയിൽ ശിക്ഷ അനുഭവിച്ച തമിഴ്നാട് സ്വദേശി വ്യാജ പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി പിടിയിൽ.തമിഴ്നാട് സ്വദേശി സാദിഖ് ബാഷയെ ആണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.ഭാര്യയുമായുണ്ടായിരുന്ന തർക്കം
പരിഹരിക്കാൻ ആയിരുന്നു ഇയാൾ തിരുവനന്തപുരത്തു എത്തിയത്.

സാദിഖ് ബാഷയുടെ ഭാര്യ തിരുവനന്തപുരം സ്വദേശിയാണ്.വിവാഹ മോചനത്തിനായി ഇവർ സമുദായം വഴി നീങ്ങിയിരുന്നു.ഇക്കാര്യം ചർച്ച ചെയ്യാനെത്തിയ സാദിഖ് ബാഷ പള്ളിയിൽ വെച്ച് പ്രശ്നം ഉണ്ടാക്കി.വിവരം അറിഞ്ഞു പോലീസ്
എത്തി കസ്റ്റഡിയിൽ എടുക്കുമ്പോഴാണ് പോലീസിന്റെ വ്യാജ സ്റ്റിക്കർ പതിച്ച വാഹനം
ശ്രദ്ധയിൽപെട്ടത്.ഇതോടെ പോലീസിന്റെ വ്യാജ സ്റ്റിക്കർ പതിച്ചതിന് വട്ടിയൂർക്കാവ് പോലീസ്
കേസെടുത്തു ഇയാളെയും ഒപ്പമുള്ളവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.2022 ഫെബ്രുവരിയിലാണ് മയിലാടുംതുറയിൽ നിന്നും
സാദിഖ് ബാഷ,കാരയ്ക്കൽ സ്വദേശി
മുഹമ്മദ് ഇർഫാൻ എന്നിവരെ തമിഴ്നാട്
പോലീസ് അറസ്റ്റ് ചെയ്തത്.പോലീസിനെ
തോക്ക് ചൂണ്ടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ അന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഐ എസിനു വേണ്ടി ധനസമാഹരണം നടത്തിയെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾ
നടത്തുന്നുവെന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തുടർന്ന് 2022 സെപ്റ്റംബറിൽ സാദിഖ് ഭാഷയുടെ ഭാര്യയുടെ തിരുവനന്തപുരത്തെ വീട്ടിലും
NIA റെയ്ഡ് നടത്തിയിരുന്നു.24 മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ
സാദിഖ് ഭാഷ പല തവണ വട്ടിയൂർക്കാവിൽ വന്നു പോയിട്ടും പോലീസിന്റെ രഹസ്യാന്വേഷണ
വിഭാഗം അറിഞ്ഞിരുന്നില്ല.

Advertisement