വയനാട്. മുള്ളൻകൊല്ലിയിൽ നാടിനെ വിറപ്പിച്ച കടുവ പിടിയിൽ. വാടാനക്കവല വനമൂലികയ്ക്ക് സമീപം വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രാഥമിക പരിശോധനയ്ക്കായി കടുവയെ കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
രാവിലെ പത്ത് മണിയോടെയാണ് കടുവ കൂട്ടിലായത്. മുള്ളൻകൊല്ലി ടൗണിൽ ഇന്നലെ രാവിലെ ഭീതി വിതച്ച കടുവയാണിത്. കഴിഞ്ഞ ദിവസം കാക്കനാട്ട് തോമസിന്റെ രണ്ട് വയസ് പ്രായമുള്ള കാളകുട്ടിയേയും കടുവ കൊന്നിരുന്നു.കടുവയെ സുൽത്താൻ ബത്തേരി കുപ്പാടിയിലുള്ള മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി….
അതേ സമയം വന്യജീവി ശല്യം രൂക്ഷമാകുന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്… നടവയൽ നെയ്കുപ്പയിൽ ഫോറസ്റ്റ് ഓഫിസ് നാട്ടുകാർ ഉപരോധിച്ചു. കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് പുലികളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡി എഫ് ഒ യെ പ്രതിഷേധക്കാർ തടഞ്ഞു..